---
title: "3 വയസ്സുള്ള മകനെ സഹോദരിയുടെ വീട്ടിലാക്കി; അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി"
english_title: "3-year-old son left at sister's house; teacher and husband commit suicide by consuming poison"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319175/3-year-old son left at sister's house; teacher and husband commit suicide by consuming poison"
published_at: "2025-10-07T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4ae7eab8f2_1000353873.jpg"
keywords: []
---

# 3 വയസ്സുള്ള മകനെ സഹോദരിയുടെ വീട്ടിലാക്കി; അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി

> **Lead Summary:** കാസർഗോഡ് : മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. കടമ്പാറിലെ പെയ്ന്റിങ് തൊഴിലാളി അജിത്, വൊര്‍ക്കാടി ബേക്കറി ജങ്ഷനിലെ സ്‌കൂളില്‍ അധ്യാപികയായ ഭാര്യ ശ്വേത എന്നിവരാണ് മരിച്ചത്.

## Article Content

കാസർഗോഡ് : മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. കടമ്പാറിലെ പെയ്ന്റിങ് തൊഴിലാളി അജിത്, വൊര്‍ക്കാടി ബേക്കറി ജങ്ഷനിലെ സ്‌കൂളില്‍ അധ്യാപികയായ ഭാര്യ ശ്വേത എന്നിവരാണ് മരിച്ചത്.

അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു. ഇന്നലെ നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെ ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കി. മോനെ കുറച്ച് നേരം നോക്കണമെന്ന് പറഞ്ഞാണ് മടങ്ങിയത്. പിന്നീട് രണ്ടു പേരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മകനെ സഹോദരിയുടെ വീട്ടിലാക്കി; മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319175/3-year-old son left at sister's house; teacher and husband commit suicide by consuming poison)